മലയാള സിനിമയുടെ നിറചിരി ഇനി ഓർമ്മ ; നടൻ ഇന്നസെൻ്റിന് ആദരാഞ്ജലിയർപ്പിച്ച് സിനിമാ ലോകം

മലയാള സിനിമയുടെ നിറചിരി ഇനി ഓർമ്മ ; നടൻ ഇന്നസെൻ്റിന് ആദരാഞ്ജലിയർപ്പിച്ച് സിനിമാ ലോകം
Mar 26, 2023 11:03 PM | By Rajina Sandeep

 മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ്  1972 - ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.

ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. 'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു. ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു.

2022 ൽ പുറത്തിറങ്ങിയ 'മകൾ', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

The laughter of Malayalam cinema is now a memory; Film world pays tribute to actor Innocent

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

May 13, 2025 12:05 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8...

Read More >>
വീണ്ടും തട്ടിപ്പ് ; സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ കേസ്

May 13, 2025 11:38 AM

വീണ്ടും തട്ടിപ്പ് ; സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ കേസ്

സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 13, 2025 10:45 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ...

Read More >>
നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്

May 13, 2025 08:52 AM

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്...

Read More >>
എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.

May 12, 2025 08:28 PM

എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.

എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത്...

Read More >>
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

May 12, 2025 07:33 PM

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി...

Read More >>
Top Stories